Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരോ​ഗി​യാ​യ...

രോ​ഗി​യാ​യ മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
രോ​ഗി​യാ​യ മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ച്ചു
cancel
camera_alt???????????????? ???????????????? ????????? ??????????? ??????????????????

റി​യാ​ദ്: അ​സു​ഖ​ബാ​ധി​ത​നാ​യ മ​ല​യാ​ളി​യെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ലെ​ത്തി​ച്ചു. റി​യാ​ദി​ന്​ സ​മീ​പം ദു​ർ​മ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 20 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ്പ​ള്ളി സ്വ​ദേ​ശി ഖാ​ലി​ദാ​ണ്​ ദു​ർ​മ കെ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി നാ​ട്ടി​ൽ പോ​യി വ​ന്നി​ട്ട്. അ​തി​നി​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ർ​ച്ഛി​ക്കു​ക​യും റി​യാ​ദ് ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​ച്ച്​ വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കാ​ൻ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ യാ​ത്ര​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തു​വ​രെ ശു​മൈ​സി ആ​​ശു​പ​ത്രി​യി​ൽ ഒ​പ്പം​നി​ന്ന്​ പ​രി​ച​ര​ണം ന​ൽ​കി​യ​ത്​ ദു​ർ​മ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​നു എ​ട​പ്പ​ല​മാ​യി​രു​ന്നു. മു​സാ​ഹ്​​മി​യ കെ.​എം.​സി.​സി​യു​ടെ ആ​ബി​ദ് കോ​ട്ട​ക്ക​ൽ, റി​യാ​ദ്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ബാ​വ കോ​ഡൂ​ർ, പി. ​മു​ഹ​മ്മ​ദ്‌, എ. ​വാ​പ്പു, ഷൗ​ക്ക​ത്ത്​ തു​ട​ങ്ങി​യ​വ​രും സ​ഹാ​യ​ത്തി​നാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscovid
News Summary - covid-saudi-gulf news
Next Story