Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​രോ​ധ​ം: ആഗോളതലത്തിൽ എട്ട് ശതകോടി ഡോളർ വേണ്ടിവരുമെന്ന് സൗദി അറേബ്യ

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​രോ​ധ​ം: ആഗോളതലത്തിൽ എട്ട് ശതകോടി ഡോളർ വേണ്ടിവരുമെന്ന് സൗദി അറേബ്യ
cancel
camera_alt????????????? ???????? ????? ???????????? ???????????? ???????? ???????? ??????????? ??????????????

ജി​ദ്ദ: ലോ​ക​ത്താ​ക​മാ​നം വ്യാ​പി​ച്ചി​രി​ക്കു​ന്ന മ​ഹാ​മാ​രി​യാ​യ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ഗോ ​ള​ത​ല​ത്തി​ൽ എ​ട്ട് ശ​ത​കോ​ടി ഡോ​ള​ർ ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​തി​ലേ​ക്കാ​യി എ​ല്ല ാ രാ​ജ്യ​ങ്ങ​ളും സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ളും ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നു​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി ​ക​ളു​മെ​ല്ലാം ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് ആ​ഹ്വാ​നം ചെ​യ്തു. റി​യാ​ദി​ൽ സൗ​ദി മ​ന്ത്രി​സ​ഭ സ​മി​തി​യു​ടെ ഓ​ൺ​ലൈ​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ഷ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ രാ​ജ്യ​ത്തി​​െൻറ വി​ഹി​ത​മാ​യി 500 ശ​ത​കോ​ടി ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്ത​തി​നെ സൗ​ദി മ​ന്ത്രി​സ​ഭ ഒ​ന്ന​ട​ങ്കം പ്ര​ശം​സി​ച്ചു​വെ​ന്ന് സെ​ഷ​നു​ശേ​ഷം സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​ക്ടി​ങ്​ മാ​ധ്യ​മ മ​ന്ത്രി മ​ജീ​ദ് അ​ൽ​ഖ​സ​ബി പ​റ​ഞ്ഞു. പു​തി​യ ഡ​യ​ഗ്​​നോ​സ്​​റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും ചി​കി​ത്സ​രീ​തി​യും വാ​ക്സി​നു​ക​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഇ​ത്​ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും വേ​ണ്ടി​യാ​ണ്​ വി​വി​ധ​യി​ന​ങ്ങ​ളി​ലാ​യി സൗ​ദി അ​റേ​ബ്യ വി​ഹി​തം ന​ൽ​കി​യ​ത്. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സൗ​ദി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സു​ക​ളും അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷം സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ൽ​ഖ​സ​ബി ആ​വ​ശ്യ​പ്പെ​ട്ടു.


വി​ദേ​ശ​ത്ത് നി​ന്ന് പൗ​ര​ന്മാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും പ്ര​വാ​സി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ൽ​കു​ന്ന അ​തീ​വ ശ്ര​ദ്ധ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കു​മു​ള്ള പി​ന്തു​ണ​ക്കും സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും കി​രീ​ടാ​വ​കാ​ശി​യെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ കു​ടി​ശ്ശി​ക അ​ട​ക്കു​ന്ന​തി​നാ​യി 50 ശ​ത​കോ​ടി ഡോ​ള​ർ വ​ക​യി​രു​ത്ത​ൽ, വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി ബി​ല്ലു​ക​ൾ​ക്ക് 30 ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ക്ക​ൽ, യാ​ത്രാ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​ക​ളു​ടെ മി​നി​മം ശ​മ്പ​ളം ന​ൽ​ക​ൽ, മ​രു​ന്നു​ക​ളും അ​ധി​ക കി​ട​ക്ക​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് 47 ശ​ത​കോ​ടി റി​യാ​ൽ അ​ധി​ക​മാ​യി അ​നു​വ​ദി​ക്ക​ൽ തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളും മ​ന്ത്രി​സ​ഭ പാ​സാ​ക്കി. മ​ന്ത്രി​സ​ഭ സ​മി​തി യോ​ഗ​ത്തി​ൽ റ​മ​ദാ​ൻ മാ​സ​ത്തെ സ്വാ​ഗ​തം ചെ​യ്ത സ​ൽ​മാ​ൻ രാ​ജാ​വ് ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും സ്തു​തി​ക്കു​ക​യും ചെ​യ്തു. ക​രു​ണ​യു​ടെ​യും ക്ഷ​മ​യു​ടെ​യും ന​ര​ക​ത്തി​ൽ നി​ന്നു​ള്ള മോ​ച​ന​ത്തി​​െൻറ​യും മാ​സ​മാ​യി രാ​ജാ​വ് റ​മ​ദാ​നെ വി​ശേ​ഷി​പ്പി​ച്ചു. പു​ണ്യ​മാ​സ​ത്തി​ൽ ഉ​പ​വാ​സം, പ്രാ​ർ​ഥ​ന, സ​ൽ​പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പൃ​ത​രാ​വാ​ൻ രാ​ജാ​വ് മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ളെ ഉ​ണ​ർ​ത്തി. കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ച്ച​തി​ലൂ​ടെ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ അ​ദ്ദേ​ഹം ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf news
News Summary - covid-saudi-gulf news
Next Story