സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി
text_fieldsറിയാദ്: സൗദി സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങൾക്കും 15 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിേൻറതാണ് തീരുമാനം. ഇതോടെ വിവിധ കമ്പനികളുടെ ആസ്ഥാനങ്ങളിലും പ്രധാന ഓഫിസുകളിലും ജോലി ചെയ്യുന്നവര്‍ ഓഫിസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്ന് ജോലി ചെയ്യണം. ബ്രാഞ്ച് ഓഫിസുകളിലും ഒൗട്ട്ലെറ്റുകളിലും ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണം. അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെവെച്ച് പ്രവര്‍ത്തിപ്പിക്കണം.
അതായത്, ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരിൽ 60 ശതമാനവും ഒാഫിസിലെത്തരുത്. ഇവരെ താമസസ്ഥലത്ത് ഇരുത്തി ജോലി ചെയ്യിപ്പിക്കണം. വെള്ളം, ആശയവിനിമയം, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. കോവിഡ് പ്രതിരോധപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
