Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ രോഗികളുടെ...

സൗദിയിൽ രോഗികളുടെ എണ്ണം 15000 കടന്നു; മരണം 127

text_fields
bookmark_border
സൗദിയിൽ രോഗികളുടെ എണ്ണം 15000 കടന്നു; മരണം 127
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 15000 കടന്നു.​ വെള്ളിയാഴ്​ച പുതുതായി 1172 പേരിൽ രോഗം സ്ഥിരീകരിച്ച തോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 15102 ആയി. നാല്​ വിദേശികളും രണ്ട്​ സ്വദേശികളുമടക്കം ആറുപേർ പുതുതായി മരിച്ചു. മക ്കയിൽ നാലുപേരും ജിദ്ദയിൽ രണ്ടുപേരുമാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 127 ആയി ഉയർന്നു.


പുതുതായ ി രോഗം സ്ഥിരീകരിച്ചവിൽ 25 ശതമാനം സൗദി പൗരന്മാരും 75 ശതമാനം വിദേശികളുമാണ്​. ആരോഗ്യവകുപ്പി​​െൻറ എട്ടാം ദിവസ​ത്ത െ ഫീൽഡ്​ സർവേയിലാണ്​ ഇൗ രോഗികളെ കണ്ടെത്തിയത്​. കൂടുതൽ രോഗികളെയും കണ്ടെത്തുന്നത്​ ആരോഗ്യവകുപ്പ്​ താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട്​ ചെന്ന്​ നടത്തുന്ന ആരോഗ്യ പരിശോധനയിലൂടെയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2049 ആയി. 124 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. 12926 പേർ​ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​​​. ഇവരിൽ 93 പേർ​ ഗുരുതരാവസ്ഥയിലും​​. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ​​. ആരോഗ്യ വകുപ്പി​​െൻറ 150ലേറെ മെഡിക്കൽ ടീമുകളാണ്​ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ്​ സർവേയുമായി രംഗത്തുള്ളത്​. നാലുപേർ കൂടി പുതുതായി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ 53 ആയി​.

പുതിയ രോഗികൾ
മദീന 272, മക്ക 242, ജിദ്ദ 210, റിയാദ്​ 131, ദമ്മാം 46, ജുബൈൽ 45, ഹുഫൂഫ്​ 40, അൽഖോബാർ 30, ത്വാഇഫ്​ 21, ബീഷ 16, ബേഷ്​ 16, ഹഫർ അൽബാത്വിൻ 13, അൽഹദ 10, ഉനൈസ 8, ഹാഇൽ 7, ബുറൈദ 6, റാബിഗ്​ 5, തുറൈബാൻ 5, സകാക്ക 5, ജീസാൻ 4, സാജിർ 4, യാംബു 3, മഹദ്​ അൽദഹബ്​ 3, അൽവജ്​ഹ്​ 3, ദുബ 3, അബ്​ഖൈഖ്​ 2, ഹദ 2, ഖുൻഫുദ 2, അൽഖുറയാത്ത്​ 2, അറാർ 2, സുൽഫി 2, ഖത്വീഫ്​ 1, ഹനാഖിയ 1, അൽമുവയ്യ 1, അൽഖറിയ 1, ബൽജൂറൂഷി 1, ഖുലൈസ്​ 1, തബർജൽ 1, റഫ്​ഹ 1, മജ്​മഅ 1, ഹുത്ത ബനീ തമീം 1, ഹുത്ത സുദൈർ 1, മുസാഹ്​മിയ 1.

മരണസംഖ്യ
മക്ക 53, മദീന 32, ജിദ്ദ 24, റിയാദ്​ 6, ഹുഫൂഫ്​ 3, ജീസാൻ 1, ഖത്വീഫ് 1​, ദമ്മാം 1, അൽഖോബാർ 1, ഖമീസ്​ മുശൈത്ത് 1​, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid saudi atabia update-gulf news
Next Story