കോവിഡ്: സൗദിയിൽ രോഗമുക്തിയിൽ നേരിയ വർധനവ്
text_fieldsമരണം: 2, പുതിയ കോവിഡ് കേസുകൾ: 611, കോവിഡ് മുക്തി: 172, ചികിത്സയിലുള്ളവർ: 5,593, ഗുരുതരാവസ്ഥയിലുള്ളവർ: 56
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് മുക്തി നിരക്കിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേർ സുഖം പ്രാപിച്ചു. അതെസമയം പുതുതായി 611 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 757,802 ഉം രോഗമുക്തരുടെ എണ്ണം 743,099 ഉം ആയി. രാജ്യത്തെ ആകെ മരണം 9,110 ആയി തുടരുന്നു. നിലവിൽ 5,593 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.05 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 146, റിയാദ് 138, മക്ക 67, മദീന 60, ദമ്മാം 30, ത്വാഇഫ് 28, അബഹ 18, ജീസാൻ 14, ഹുഫൂഫ് 9, അൽബാഹ 6, ബുറൈദ 5, യാംബു 5, ദഹ്റാൻ 5, ഹാഇൽ 4, സബ്യ 4, ബേയ്ഷ് 4, അൽഖർജ് 4, തബൂക്ക് 3, ഖമീസ് മുശൈത്ത് 3, നജ്റാൻ 3, ഖോബാർ 3, അബൂ അരീഷ് 3, ജുബൈൽ 3, ബൽജുറൈഷി 3, ഖുലൈസ് 2, ഫർസാൻ 2, അഫീഫ് 2, ദവാദ്മി 2, റാബിഖ് 2, ഉനൈസ 2, അൽറസ് 2.

