കോവിഡ്; സൗദിയിൽ ഇന്ന് 1,534 പുതിയ രോഗികളും 1,487 രോഗമുക്തിയും
text_fieldsfile photo
ജിദ്ദ: കോവിഡ്; സൗദിയിൽ ഇന്ന് 1,534 പുതിയ രോഗികളും 1,487 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തത്. 377 പേർക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇതുവരെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 4,89,126 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,67,633 ഉം ആയി. 13 മരണങ്ങൾ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,832 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12,174 ആണ്. ഇവരിൽ 1,389 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.60 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 377, കിഴക്കൻ പ്രവിശ്യ 337, റിയാദ് 310, അസീർ 156, ജീസാൻ 96, മദീന 74, അൽ ഖസീം 62, നജ്റാൻ 36, അൽബാഹ 29, തബൂക്ക് 20, ഹാഇൽ 19, വടക്കൻ അതിർത്തി മേഖല 11, അൽ ജൗഫ് 7.

