Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1,153 പുതിയ രോഗികളും 1,145 രോഗമുക്തിയും

text_fields
bookmark_border
ആകെ കേസ്: 4,73,112, ആകെ രോഗമുക്തി: 4,54,404, മരണം: 13, ആകെ മരണം: 7,663, ചികിത്സയിൽ: 11,045, ഗുരുതരം: 1,496
covid 19
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 1,153 പുതിയ രോഗികളും 1,145 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,73,112 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,54,404 ഉം ആയി. 13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,663 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,045 ആയി. ഇവരിൽ 1,496 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.04 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 335, റിയാദ് 266, കിഴക്കൻ പ്രവിശ്യ 148, അസീർ 119, ജീസാൻ 84, മദീന 63, അൽ ഖസീം 45, നജ്റാൻ 27, തബൂക്ക് 23, ഹാഇൽ 17, അൽബാഹ 12, വടക്കൻ അതിർത്തി മേഖല 10, അൽ ജൗഫ് 4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid; Saudi Arabia today has 1,153 new patients and 1,145 cures
Next Story