കോവിഡ്; സൗദിയിൽ ഇന്നും പുതിയ രോഗികൾ 1000 കടന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് കേസുകൾ 1000 കടന്നു. ബുധനാഴ്ച 1,028 പുതിയ രോഗികളും 824 രോഗമുക്തരും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,08,038 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,91,362 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ 12 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,858 എത്തി. വിവിധ ആശുപത്രികളിലും മറ്റുമായി 9,818 പേർ ചികിത്സയിലുണ്ട്.
ഇവരിൽ 1,145 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 431, മക്ക 220, കിഴക്കൻ പ്രവിശ്യ 157, മദീന 45, അസീർ 45, ജീസാൻ 30, തബൂക്ക് 25, അൽ ഖസീം 22, വടക്കൻ അതിർത്തി മേഖല 14, നജ്റാൻ 13, ഹാഇൽ 11, അൽ ജൗഫ് 10, അൽബാഹ 5

