Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് മുൻകരുതലുകൾ...

കോവിഡ് മുൻകരുതലുകൾ ലംഘിച്ചാൽ കടുത്ത ശിക്ഷ; വിശദാംശങ്ങൾ അറിയാം

text_fields
bookmark_border
കോവിഡ് മുൻകരുതലുകൾ ലംഘിച്ചാൽ കടുത്ത ശിക്ഷ; വിശദാംശങ്ങൾ അറിയാം
cancel

ജിദ്ദ: കോവിഡിനെ നേരിടാനുള്ള മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രാജകീയ  ഉത്തരവിന്​ അനുസൃതമായും പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ്​ പുതിയ തീരുമാനങ്ങളെന്ന്​ ഒൗദ്യേഗിക വൃത്തങ്ങൾ  വ്യക്തമാക്കി. കോവിഡ്​ പടരാതിരിക്കാൻ​ നിശ്ചയിച്ച മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണം. ഇതിൽ അലംഭാവം കാട്ടിയാൽ ശിക്ഷാനടപടികൾ  നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി​. 

നിയമലംഘർക്കെതിരായ പിഴയും ശിക്ഷകളും: 
1. കേവിഡിനെ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ ലംഘിക്കുന്നത്​ വ്യക്തി, സ്വകാര്യ സ്​ഥാപനങ്ങൾ, തൊഴിലാളികൾ,  സ്ഥാപനവുമായി ബന്ധപ്പെടുന്നവർ തുടങ്ങി ആരായാലും ഒരുപോലെ ശിക്ഷക്ക്​ വിധേയരാവും​. 1000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ, അല്ലെങ്കിൽ ഒരു  മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായി തടവ്​, അല്ലെങ്കിൽ സാമ്പത്തിക പിഴയും തടവുശിക്ഷയും ഒരുമിച്ച്​ അനുഭവിക്കേണ്ടിവരും. ലംഘനം  നടത്തുന്നത്​ സ്​ഥാപനമാണെങ്കിൽ ആറ്​ മാസത്തിൽ കൂടാത്ത കാലയളവിൽ​ അടച്ചുപൂട്ടും. നിയലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. നിയമലംഘനങ്ങളുടെ  സ്വഭാവമനുസരിച്ചായിരിക്കും ശിക്ഷ വിധികൾ. 
2. കർഫ്യു സമയത്ത്​ യാത്രക്ക്​ അനുവദിച്ച അനുമതി പത്രം നിശ്ചിത ആവശ്യത്തിനല്ലാതെ ഉപയോഗിക്കൽ ശിക്ഷാർഹമാണ്​. 10,000 റിയാലിനും ഒരു ലക്ഷം  റിയാലിനുമിടയിൽ പിഴ, ഒരു മാസത്തിൽ കുറയാത്തയും ഒരു വർഷത്തിൽ കൂടാത്തതുമായ തടവ്​, അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.  അനുമതിപത്രം റദ്ദാക്കുകയും ചെയ്യും. 
3. ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കൽ ശിക്ഷാർഹമാണ്​. രണ്ട്​ ലക്ഷം റിയാലിൽ കുറയാത്ത പി​ഴയോ, രണ്ട്​ വർഷം കവിയാത്ത തടവോ, തടവും ശിക്ഷയും ഒരുമിച്ചോ  അനുഭവിക്കണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
4​. മനപൂർവം അണുബാധ മറ്റുള്ളവരിലേക്ക്​ പരത്തുന്നത്​ ശിക്ഷാർഹമാണ്​.​ അഞ്ച്​ ലക്ഷം റിയാലിൽ കവിയാത്ത പിഴ അല്ലെങ്കിൽ അഞ്ച്​ വർഷത്തിൽ കൂടാത്ത ശിക്ഷ,  അല്ലെങ്കിൽ തടവും ശിക്ഷയും ഒരുമിച്ച്​ അനുഭവിക്കണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
5. ജോലിയുടെ സ്വഭാവമോ സാഹചര്യങ്ങളോ വെച്ച്​ കർഫ്യ​​ു സമയത്ത് പുറത്തിറങ്ങി സഞ്ചരിക്കാൻ അനുമതിയില്ലാത്തയാൾക്ക്​ അനുമതി പത്രം നേടികൊടുക്കലും  കുറ്റകൃത്യമാണ്​. 10,000 റിയാലിനും ഒരു ലക്ഷം റിയാലിനുമിടയിൽ പിഴയോ, അല്ലെങ്കിൽ ഒരു മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവോ,  അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
6​. കോവിഡിനെക്കുറിച്ച്​ സാമൂഹിക മാധ്യമങ്ങളിലുടെയോ, മറ്റ്​ ആപ്ലിക്കേഷനുകളിലു​ടെയോ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, പരിഭ്രാന്തി സൃഷ്​ടിക്കുക,  നിയലംഘനത്തിന്​ പ്രേരിപ്പിക്കുക എന്നിവ ശിക്ഷാർഹമാണ്​. ഒരു ലക്ഷം റിയാലിനും 10​ ലക്ഷം റിയാലിനുമിടയിലായിരിക്കും പിഴ. അല്ലെങ്കിൽ ഒരു വർഷത്തിൽ  കുറയാത്തയും അഞ്ച്​ വർഷത്തിൽ കൂടാത്തതുമായ തടവ്​, അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ച്​ അനുഭവിക്കേണ്ടിവരും. 
7. മേൽപ്പറഞ്ഞ നിയമലംഘനം നടത്തിയത്​ വിദേശിയാണെങ്കിൽ ശിക്ഷാനടപടികൾക്ക്​ ശേഷം നാട്​ കടത്തും.
8. മുകളിൽ പറഞ്ഞ ശിക്ഷ നടപടികൾ മറ്റ്​ ഏതെങ്കിലും ശിക്ഷ നടപടികളുമായി ബന്ധപ്പെടുത്തുകയില്ല
9​. സാമ്പത്തിക പിഴ, തടവ്​, സ്​ഥാപനങ്ങൾ അടച്ചുപൂട്ടുക, നാട്​ കടത്തുക തുടങ്ങിയ ശിക്ഷാ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര വകുപ്പ്​ ദിവസവും  പ്രസിദ്ധപ്പെടുത്തും​.
10. ഏതെങ്കിലും നിയമലംഘകർക്ക്​ ജയിൽ ശിക്ഷ ബാധകമാകുന്ന സാഹചര്യത്തിൽ പബ്ലിക്​ പ്രോസിക്യൂഷനെ സമീപിച്ച്​ ആവശ്യമായ നടപടികൾ കൈകൊള്ളും.
11. സാമ്പത്തിക പിഴ അല്ലെങ്കിൽ സ്​ഥാപനം അടച്ചുപൂട്ടൽ സംബന്ധിച്ച ശിക്ഷാവിധിക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാൻ നീതിന്യായ മന്ത്രി ഒരു കമ്മിറ്റി രൂപവത്​ കരിക്കും.
12. ശിക്ഷാനടപടികൾക്കെതിരെ അത്​ പുറപ്പെടുവിച്ച തീയതിൽ മുതൽ 10​ ദിവസത്തിനുള്ളിൽ കമ്മിറ്റിക്ക്​ മുമ്പാകെ പരാതി സമർപ്പിക്കാം. നിശ്ചിത തീയതിക്കുള്ളിൽ  പരാതിയില്ലെങ്കിൽ കമ്മിറ്റിയുടെ വിധി അന്തിമമായിരിക്കും.
13. മുമ്പ്​ പറഞ്ഞ നിയലംഘനങ്ങൾക്കുള്ള ജയിൽ ശിക്ഷ കോവിഡ്​ വ്യാപന സാഹചര്യം കഴിഞ്ഞ ശേഷമായിരിക്കും നടപ്പാക്കുക.
14. സ്വകാര്യ മേഖലാ സ്​ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അധികാരിക​ളോ, സുരക്ഷ വകുപ്പോ നിയമ ലംഘനങ്ങൾ നിർണയിക്കണം. തുടർനടപടികൾക്ക്​ വേണ്ടി  ആഭ്യന്തര മന്ത്രിക്ക്​ സമർപ്പിക്കാൻ പാകത്തിൽ റി​പ്പോർട്ട്​ ​തയാറാക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - Covid restrictions-Gulf news
Next Story