കോവിഡ്: സൗദിയിൽ ആശ്വാസ കണക്കുകൾ തുടരുന്നു; ഇന്ന് 546 പുതിയ രോഗികളും 8 മരണങ്ങളും
text_fieldsfile photo
ജിദ്ദ: സൗദിയിൽ കോവിഡ് കണക്കുകളിലെ ആശ്വാസ ദിനങ്ങൾ തുടരുന്നു. ഇന്ന് 546 പുതിയ രോഗികളും എട്ട് മരണങ്ങളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 794 പേർ പുതുതായി രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,40,244 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,25,559 ഉം ആയി.
രാജ്യത്തെ ആകെ മരണം 8,439 ആയി. നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6,246 ആയി കുറഞ്ഞു. ഇവരിൽ 1,273 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.28 ഉം മരണനിരക്ക് 1.56 ഉം ശതമാനമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 159, മക്ക 88, കിഴക്കൻ പ്രവിശ്യ 56, ജീസാൻ 46, അൽ ഖസീം 41, അസീർ 41, മദീന 30, നജ്റാൻ 24, ഹായിൽ 16, തബൂക്ക് 14, വടക്കൻ അതിർത്തി മേഖല 12, അൽ ജൗഫ് 10, അൽബാഹ 9. ഇതുവരെ രാജ്യത്ത് 3,26,06,992 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

