കോവിഡ് ബാധിച്ച് മരിച്ച രാമകൃഷ്ണെൻറ മൃതദേഹം സംസ്കരിച്ചു
text_fieldsഅബഹ: കോവിഡ് ബാധിച്ച് ഖമീസ് മുശൈത്തിൽ മരിച്ച പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി വല്ലുർതൊടി രാമകൃഷ്ണെൻറ (64) മൃതദേഹം അബഹയിലെ അൽശറഫ് മഖ്ബറയിൽ സംസ്കരിച്ചു. ഖമീസ് മുശൈത് ഗവൺമെൻറ് മദനി ആശുപത്രിയിൽ ജൂൺ 28നായിരുന്നു ഇദ്ദേഹത്തിെൻറ മരണം. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 28 വർഷമായി ഖമീസ് മുശൈത്തിൽ തയ്യൽ ജോലി ചെയ്തുവരുകയായിരുന്നു. പ്രവാസികൾക്കിടയിൽ വി.സി.ആർ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
മൃതദേഹം അബഹയിൽ മറവ് ചെയ്യുന്നതിന് വേണ്ട നിയമപരമായ രേഖകൾ ലഭിക്കുന്നതിന് നാട്ടിൽ എസ്.ഡി.പി.ഐ പാലക്കാട് ജില്ല പ്രസിഡൻറ് എസ്.പി. അമീറലിയുടെ നേതൃത്വത്തിൽ ജില്ല കമ്മിറ്റിയും അബഹയിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജിയൻ എക്സിക്യൂട്ടിവ് അംഗവും ജിദ്ദ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരവും നടത്തിയ ശ്രമത്തിലൂടെയാണ് മൃതദേഹം സംസ്കരിക്കാനായത്. ഖമീസ് മുശൈത്തിലെ ഇദ്ദേഹത്തിെൻറ സുഹൃത്തുക്കളായ നജീബ്, താജുദ്ദീൻ, ആഷിഖ്, സലാം, ബൈജു എന്നിവരും സോഷ്യൽ ഫോറം അസീർ റീജിയൻ ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറവും മൃതദേഹം സംസ്കരിക്കാനായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
