Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കുതിച്ചുയർന്ന് കോവിഡ് രോഗികൾ; ഇന്ന് 1,746 പുതിയ കേസുകൾ

text_fields
bookmark_border
രോഗമുക്തി: 341, മരണം: 2, ചികിത്സയിലുള്ളവർ: 8,217
saudi covid
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 1,746 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 341 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,59,852 ഉം രോഗമുക്തരുടെ എണ്ണം 5,42,754 ഉം ആയി.

പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,881 ആയി. രാജ്യത്താകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവുണ്ട്. 8,217 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 90 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.94 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 437 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. മക്കയിൽ 374 ഉം ജിദ്ദയിൽ 340 ഉം മദീനയിൽ 84 ഉം ദമ്മാമിൽ 81 ഉം ഹുഫൂഫിൽ 79 ഉം റാബിഖിൽ 43 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,13,19,280 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,43,110 ആദ്യ ഡോസും 2,32,21,954 രണ്ടാം ഡോസും 30,54,216 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story