കോവിഡ് രോഗികൾ കൂടുന്നു
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. തിങ്കളാഴ്ച 64 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,50,304ഉം രോഗമുക്തരുടെ എണ്ണം 5,39,554ഉം ആയി. പുതുതായി രണ്ടു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8855 ആയി. ചികിത്സയിലുള്ളവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരം. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 21, ജിദ്ദ 11, അറാർ 5, മക്ക 3, ദമ്മാം 3, മദീന 2, അൽഖോബാർ 2, ഹഫർ അൽബാത്തിൻ 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 4,81,04,418 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,47,91,173 ആദ്യ ഡോസും 2,28,09,730 രണ്ടാം ഡോസും 5,03,515 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

