ഷോപ്പിങ് മാളിൽ അലഞ്ഞുതിരിഞ്ഞ കോവിഡ് രോഗി അറസ്റ്റിൽ
text_fieldsജുബൈൽ: കോവിഡ് ബാധിതനാണെന്ന് അറിഞ്ഞിട്ടും ഷോപ്പിങ് മാളിൽ അലഞ്ഞുതിരിഞ്ഞ രോഗി അറസ്റ്റിൽ. ഹാഇലിലെ ഒരു മാളിൽ ഇയാൾ നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ കണ്ടെത്തിയ വിഡിയോ പരിശോധിച്ചതിനെ തുടർന്നാണ് അറസ്റ്റ്. രോഗബാധിതനായ വ്യക്തിയും വിഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തയാളും അറസ്റ്റിലായതായി ഹാഇൽ പൊലീസ് വക്താവ് താരിഖ് അൽനാസർ പ്രസ്താവിച്ചു. പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചശേഷം അവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കോവിഡ് ലംഘനം രേഖപ്പെടുത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പുറമേ, മെഡിക്കൽ ഐസൊലേഷനും ഇൻസ്റ്റിറ്റ ്യൂഷനൽ ക്വാറൻറീനും സംബന്ധിച്ച നിർദേശങ്ങൾ രോഗബാധിതൻ ലംഘിച്ചതായി അൽനാസർ പറഞ്ഞു. കോവിഡിനെതിരായ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോകോളുകളും ലംഘിക്കുന്നവർക്കുള്ള ശിക്ഷ പരമാവധി അഞ്ചുലക്ഷം റിയാൽ പിഴയോ അഞ്ചുവർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉൾപ്പെടുന്നു. ലംഘനം ആവർത്തിക്കുന്നതോടെ പിഴ ഇരട്ടിയാകും. നിയമലംഘകൻ പ്രവാസിയാണെങ്കിൽ നാടുകടത്തും. ശിക്ഷ നടപ്പാക്കിയതിനുശേഷം രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിൽനിന്നും സ്ഥിരമായി വിലക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

