കോവിഡ് 19: സൗദിയിൽ ഒരാളുടെ അസുഖം ഭേദമായി; 2,500 പേർ നിരീക്ഷണത്തിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച 21 പേരിൽ ഒരാളുടെ അസുഖം ഭേദമായി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ നിന്നുള് ള ആളുടേതാണ് രോഗം ഭേദമായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ആദ്യം രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക ്കം പുലർത്തിയ ആളാണിതെന്നാണ് വിവരം. െഎസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. അതേസമയം ജിദ്ദയിൽ കോവിഡ് 19 സ്ഥിരീകരിച ്ച ഈജിപ്ഷ്യന്‍ പൗരനുമായി സമ്പർക്കം പുലർത്തിയവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കയച്ചു.
രാജ്യത്ത് രോഗം സ്ഥിരീകരിച്ച 21 പേരുമായി സമ്പർക്കം പുലർത്തിയ 2500 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. പരിശോധനഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരും. ന്യൂയോര്‍ക്കില്‍ നിന്ന് ഈജിപ്തിലേക്ക് പോകാനായി ജിദ്ദ വിമാനതവാളത്തില്‍ എത്തിയ ട്രാന്‍സിറ്റ് യാത്രക്കാരെൻറ താപനിലയില്‍ ക്രമാതീതമായ വര്‍ധന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. വിമാനതാവളത്തില്‍ വെച്ച് തന്നെ ഐസൊലേഷനിലേക്ക് മാറ്റിയ ഇയാളെ പിന്നീട് ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്തെ വിമാനതാവളങ്ങളില്‍ തെര്‍മല്‍ കാമറകളുടെ സഹായത്തോടെ ശക്തമായ നിരീക്ഷണങ്ങളാണ് നടക്കുന്നത്. രോഗം പുതുതായി സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ 800ലധികം പേരുടെ പട്ടിക തയാറാക്കി. ഇവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയക്കുകയും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്ത് വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ എണ്ണം 2,500 ആയി. രാജ്യത്തൊട്ടാകെ ഇതുവരെ 3,500 പേരുടെ സാമ്പിളുകളെടുത്തു. നിലവില്‍ സൗദിയിലെ കിഴക്കന്‍ പ്രവശ്യയില്‍ 18 പേര്‍ക്കും റിയാദില്‍ ഒരു അമേരിക്കന്‍ പൗരനും മക്കയിലും ജിദ്ദയിലും ഓരോ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുമായി ആകെ 21 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
