Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ് നി​യ​മം:...

കോ​വി​ഡ് നി​യ​മം: ലം​ഘി​ക്കു​ന്ന​തി​ന്​ എ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
കോ​വി​ഡ് നി​യ​മം: ലം​ഘി​ക്കു​ന്ന​തി​ന്​ എ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പ്
cancel

ജി​ദ്ദ: കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​തി​നെ​തി​രെ വീ​ണ്ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ മു​ന്ന​റി​യി​പ്പ്. അ​നു​വ​ദി​ക്ക​പ്പെ​ട്ട എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ക​യോ അ​ത്ത​രം സം​ഗ​മ​ങ്ങ​ൾ​ക്ക് ക്ഷ​ണി​ക്കു​ക​യോ ചെ​യ്താ​ൽ ശി​ക്ഷ ല​ഭി​ക്കും. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ വ്യ​ക്തി​ക്കും 5000 റി​യാ​ൽ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും. വീ​ണ്ടും നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി വ്യ​ക്തി​യെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ദ്യം 40,000 റി​യാ​ൽ ആ​യി​രി​ക്കും പി​ഴ. ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ പി​ഴ ഇ​ര​ട്ടി​യാ​കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് റ​ഫ​ർ ചെ​യ്യും. സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണെ​ങ്കി​ൽ ആ​ദ്യ​മാ​യി ലം​ഘ​നം ന​ട​ത്തി​യാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്കും ആ​വ​ർ​ത്തി​ച്ചാ​ൽ ആ​റു മാ​സ​ത്തേ​ക്കും അ​ട​ച്ചു​പൂ​ട്ടും. ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​യാ​ദ്, മ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ 911 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലും മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ 999 എ​ന്ന ന​മ്പ​റി​ലും വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

ജ​നു​വ​രി 10 മു​ത​ൽ 16 വ​രെ കാ​ല​യ​ള​വി​ൽ ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 20,502 പേ​രെ പി​ടി​കൂ​ടി. മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ പ്ര​കാ​രം 7422 കേ​സു​മാ​യി റി​യാ​ദ് മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ. മ​ക്ക മേ​ഖ​ല 2871, അ​ൽ ഖ​സീം 2178, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 2132, മ​ദീ​ന 1898, അ​ൽ​ജൗ​ഫ് 1354, അ​ൽ​ബ​ഹ 897, ത​ബൂ​ക്ക്​ 477, ഹാ​ഇ​ൽ 427, അ​സീ​ർ 367, വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശം 272, ജി​സാ​ൻ 123, ന​ജ്‌​റാ​ൻ 84 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​കാ​ല​യ​ള​വി​ലെ എ​ണ്ണം.+

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story