ജിദ്ദ: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 1,348 പുതിയ കോവിഡ് രോഗികളിൽ 422 പേരും മക്ക പ്രവിശ്യയിലാണ്. ഇന്ന് രാജ്യത്താകെ 987 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,42,071 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,25,677 ഉം ആയി.
പുതുതായി 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 7,278 ആയി. 9,593 പേർ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 422, റിയാദ് 380, കിഴക്കൻ പ്രവിശ്യ 163, മദീന 105, അസീർ 67, ജീസാൻ 66, അൽ ഖസീം 48, തബൂക്ക് 34, ഹാഇൽ 34, നജ്റാൻ 30, അൽബാഹ 20, വടക്കൻ തിർത്തി മേഖല 15, അൽ ജൗഫ് 5.