Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഗുരുതര രോഗികളുടെ എണ്ണം 118 ആയി കുറഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 118, രോഗമുക്തി: 230, മരണം: 1, ചികിത്സയിലുള്ളവർ: 7,623
covid status in saudi 21-12-20, low dearh rate
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 118 പുതിയ രോഗികളും 230 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,707 ഉം രോഗമുക്തരുടെ എണ്ണം 7,34,041 ഉം ആയി. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,043 ആയി.

നിലവിൽ 7,623 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 118 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.78 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 28, ജിദ്ദ 21, മക്ക 11, മദീന 10, ത്വാഇഫ് 9, അബഹ 6, ദമ്മാം 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid: number of critically ill patients in Saudi Arabia has dropped to 118
Next Story