Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ രോഗശാന്തി;...

സൗദിയിൽ രോഗശാന്തി; രോഗമുക്തരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ

text_fields
bookmark_border
സൗദിയിൽ രോഗശാന്തി; രോഗമുക്തരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ
cancel

റിയാദ്​: ​രോഗശാന്തിയുടെ ആശ്വാസം പകർന്ന്​ സൗദി അറേബ്യയിൽ കോവിഡ്​ സ്ഥിതി വിവരം. ചൊവ്വാഴ്​ച രാജ്യത്ത്​ ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന രോഗമുക്തി പ്രതിദിന നിരക്ക് രേഖപ്പെടുത്തി.​ കുറച്ചുദിവസങ്ങളായി മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നതിനിടെ രോഗമുക്തരുടെ എണ്ണം വൻതോതിൽ  ഉയരുകയും ചെയ്യുന്നു. 
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,718 പേരാണ്​ സുഖം ​പ്രാപിച്ചത്​. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയർന്നു. പുതുതായി 40 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം 2,283 ആയി. റിയാദ്​ 17, ജിദ്ദ 10, മക്ക 2, മദനീ 2, ദമ്മാം 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ  1, ജീസാൻ 2, ഹുത്ത ബനീ തമീം 1, സുലൈയിൽ 1, താദിഖ്​ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. 

2,692 പേർക്കാണ്​ പുതുതായി രോഗം  സ്ഥിരീകരിച്ചത്​. ആകെ രോഗബാധിതരുടെ എണ്ണം  2,37,803 ആയി​. 57,960 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​. ഇതിൽ 2,230 പേർ  ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു ദിവസത്തിനിടെ 40,799 കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 23,77,673  സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 201 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ

ജിദ്ദ 263, ഹുഫൂഫ്​ 220, റിയാദ്​ 211, മുബറസ്​ 189, അബഹ 141, ദമ്മാം 134, ഹാഇൽ 112, ത്വാഇഫ്​ 97, മക്ക 81, മദീന 75, ഹഫർ അൽബാതിൻ 55, ദഹ്​റാൻ 54, ഖമീസ്​  മുശൈത്ത്​ 53, തബൂക്ക്​ 48, ജുബൈൽ 44, ഖോബാർ 43, യാംബു 33, ബുറൈദ 31, വാദി ദവാസിർ 30, ജീസാൻ 29, ഉനൈസ 28, നാരിയ 28, നജ്​റാൻ 28, അൽ-ജഫർ 27,  ഖത്വീഫ്​ 26, സബ്​ത്​ അൽഅലായ 25, ശറൂറ 24, അൽഖർജ്​ 24, റഫ്​ഹ 21, അബൂഅരീഷ്​ 20, സാംത 20, അൽഅയ്​ദാബി 17, വാദി ബിൻ ഹഷ്​ബൽ 16, ബീഷ 16, അയൂൻ  അൽജുവ 15, ബൽജുറഷി 14, സകാക 14, ഖഫ്​ജി 14, ​ബെയ്​ഷ്​ 14, തുർബ 12, മഹദ്​ അൽദഹബ്​ 11, അബ്​ഖൈഖ്​ 11, അൽറസ്​ 10, റനിയ 10, അൽലൈത്​ 10, 

മുസൈലിഫ്​  9, അൽഹർജ 9, അറാർ 9, ദവാദ്​മി 9, സുലൈയിൽ 9, അൽഉല 8, മിദ്​നബ്​ 8, അൽഖൂസ്​ 8, ഖുലൈസ്​ 8, അൽഅയൂൻ 7, മൈസാൻ 7, അൽനമാസ്​ 7, മജ്​മഅ 7, ശഖ്​റ 7,  അൽബദ 6, അൽഖറഇ 6, അൽമദ്ദ 6, ബഖഅ 6, അൽഖുറ 5, ഖുസൈബ 5, അൽഖുർമ 5, അൽസഹൻ 5, റിജാൽ അൽമ 5, അഹദ്​ റുഫൈദ 5, സാജർ 5, അൽബാഹ 4,  അൽഅസിയ 4, ഖുൻഫുദ 4, അൽമഹാനി 4, അൽഹായ്​ത്​ 4, ബദർ അൽജനൂബ്​ 4, ദുർമ 4, അഖീഖ്​ 3, ബുഖൈരിയ 3, അൽമുവയ്യ 3, അൽമജാരിദ 3, അൽബഷായർ 3,  തത്​ലീത്​ 3, മുലൈജ 3, റാസതനൂറ 3, സഫ്​വ 3, സമീറ 3, സബ്​യ 3, അൽകാമിൽ 3, ഹുത്ത ബനീ തമീം 3, 

മഖ്​വ 2, മൻദഖ്​ 2, ഖിൽവ 2, ഹനാഖിയ 2, ഖൈബർ 2, നബാനിയ  2, അൽഖുവാര 2, ദരീയ 2, ബാറഖ്​ 2, ബലസ്​മർ 2, മഹായിൽ 2, ഖൈസൂമ 2, ഫർസാൻ 2, റാബിഗ്​ 2, ഖുബാഷ്​ 2, റൂമ 2, റുവൈദ അൽഅർദ 2, തബർജൽ 1, അൽഅയ്​സ്​  1, നമീറ 1, ഖിയ 1, ഉമ്മു അൽദൂം 1, തനൂമ 1, ഖുറയാത്​ അൽഉൗല 1, അൽദബീഇ 1, അൽഷനൻ 1, ദർബ്​ 1, അദം 1, ഹബോന 1, അൽഉവൈഖല 1, തരീഫ്​ 1, അൽദലം 1,  സുൽഫി 1, മറാത്​ 1, തുമൈർ 1, താദിഖ്​ 1, വുതെലാൻ 1, അൽവജ്​ഹ്​ 1, ഉംലജ്​ 1.  

മരണസംഖ്യ

റിയാദ്​ 613, ജിദ്ദ 587, മക്ക 485, മദീന 108, ദമ്മാം 79, ഹുഫൂഫ്​ 82, ത്വാഇഫ്​ 51, തബൂക്ക്​ 32, ബുറൈദ 27, അറാർ 19, ജീസാൻ 18, ഖത്വീഫ് 15​, മുബറസ്​ 14, ഖോബാർ 12,  ഹഫർ അൽബാത്വിൻ 11, ​വാദി ദവാസിർ 10, ബെയ്​ഷ്​ 9, അൽഖുവയ്യ 8, അബഹ 8, സബ്​യ 8, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, സകാക 5, മഹായിൽ 4, ഉനൈസ 4,  ഹാഇൽ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, 

ഹുറൈംല 3, അൽഅയൂൺ 3, അഹദ്​ റുഫൈദ 3, അൽമജാരിദ 3, നജ്​റാൻ 3, സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, ബീഷ​  2, അൽബദാഇ 2, ദഹ്​റാൻ 2, അൽഖർജ്​ 2, അബൂഅരീഷ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, ഹുത്ത ബനീ  തമീം 1, താദിഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscorona viruscovid 19
News Summary - covid: number of discharged case increased in saudi arabia -gulf news
Next Story