Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ പുതിയ രോഗികൾ കുറയുന്നു

text_fields
bookmark_border
പുതിയ കേസ്: 953, രോഗമുക്തി: 1,038, ആകെ കേസുകൾ: 4,20,301, ആകെ രോഗമുക്തി: 4,03,702, മരണം: 13, ആകെ മരണം: 6,992, ചികിത്സയിൽ: 9,607, ഗുരുതരം: 1,359.
saudi covid
cancel



ജിദ്ദ: സൗദി അറേബ്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്‌ച 953 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,038 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,20,301 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,03,702 ഉം ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,359. പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,992 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 386, മക്ക 244, കിഴക്കൻ പ്രവിശ്യ 117, മദീന 45, അസീർ 40, അൽ ഖസീം 30, ജീസാൻ 28, ഹാഇൽ 23, തബൂക്ക് 18, വടക്കൻ അതിർത്തി മേഖല 7, അൽബാഹ 7, അൽ ജൗഫ് 5, നജ്റാൻ 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid; New patients are declining in Saudi Arabia
Next Story