കോവിഡ്: സൗദിയിൽ പുതിയ കേസുകളും മരണവും കുറഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളും മരണവും കാര്യമായി കുറഞ്ഞു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച രജിസ്റ്റർ ചെയ്ത പുതിയ കേസുകൾ 141 മാത്രമാണ്.
രാജ്യത്ത് വിവിധയിടങ്ങളിൽ മരിച്ചവരുടെ എണ്ണം 10ഉം. എന്നാൽ 248 പേർ രോഗ മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 359415ഉം രോഗമുക്തരുടെ ആകെ എണ്ണം 349872ഉം ആണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3531 പേർ മാത്രമാണ്.
ഇതിൽ 537 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 47, മക്ക 38, മദീന 17, കിഴക്കൻ പ്രവിശ്യ 17, അസീർ 6, തബൂക്ക് 4, ഖസീം 3, നജ്റാൻ 2, ജീസാൻ 2, വടക്കൻ അതിർത്തി മേഖല 2, ഹാഇൽ 1.

