കോവിഡ്: സൗദിയിൽ പുതിയ രോഗികൾ 1200 കടന്നു
text_fieldsജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1261 പുതിയ രോഗികളും 922 രോഗമുക്തരും റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 4,59,968ഉം ആകെ രോഗമുക്തരുടെ എണ്ണം 4,42,782ഉം ആയി.രോഗികളിൽ 17 പേർ ചൊവ്വാഴ്ച മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7488 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9698 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1580 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 401, റിയാദ് 304, കിഴക്കൻ പ്രവിശ്യ 167, മദീന 84, അസീർ 84, ജീസാൻ 72, അൽ ഖസീം 48, തബൂക്ക് 27, അൽബാഹ 26, നജ്റാൻ 20, ഹാഇൽ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 5.

