കോവിഡ്; മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു
text_fieldsജിസാൻ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിസാനിലെ ദർബിൽ മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മർകോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനിയെ തുടർന്ന് പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
വീട്ടിൽ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ദർബിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ദർബിൽ വസ്ത്ര വ്യാപാര ശാലയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
പിതാവ്: മുഹമ്മദ് മനത്തൊടിക. മാതാവ്: മറിയുമ്മ. ഭാര്യ: നസീറ പാണ്ടികശാല. മക്കൾ: ഡാനിഷ് (മെഡിക്കൽ വിദ്യാർഥി), ദിൻഷ, ദർവീഷ്. മരണാനന്തര നടപടികൾക്കായി ഷാജി പരപ്പനങ്ങാടി, റുമാൻ തുടങ്ങിയ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

