Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: കൊല്ലം സ്വദേശി...

കോവിഡ്: കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കോവിഡ്: കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: കോവിഡ്​ ബാധിച്ച്​ റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43) ശുമൈസി ആശുപത്രിയിൽ വെള്ളിയാഴ്​ച വൈകീട്ടാണ്​​ മരിച്ചത്​. 

റിയാദ്​ അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പാണ്​ ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തീവ്രപരിചരണ വിഭാഗത്തിൽ വ​െൻറിലേറ്ററിൽ കഴിയുകയായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. 

ശരീഫയാണ്​ മാതാവ്​. ഭാര്യ: സജ്‌ന. 10ാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിന്‍ ശരീഫ്, ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാന്‍ എന്നിവര്‍ മക്കളാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid kollam native died in riyadh
Next Story