കോവിഡ്: കരുനാഗപ്പള്ളി, ആലപ്പുഴ സ്വദേശികൾ സൗദിയിൽ മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രൻ (55) ജുബൈലിലും ആലപ്പുഴ പാനൂർ സ്വദേശി കുന്നച്ചൻ പറമ്പിൽ മുഹമ്മദ് റഉൗഫ് (57) ദമ്മാമിലുമാണ് മരിച്ചത്. ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നൽകി താമസസ്ഥലത്ത് ക്വറൻറീനിൽ കഴിയാൻ നിർദേശിച്ചിച്ച് അയക്കുകയായിരുന്നു.
തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജുബൈൽ ക്രൈസിസ് മാനേജ്മെൻറ് ഒരുക്കിയ ക്വറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന്പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കും മാറ്റിപാർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ചു.ഭാര്യ:ഉഷ.മക്കൾ: സന്ദീപ്(അൽഅ-ഹ്സ), സനൂപ്.
26 വർഷമായി സൗദിയിലുള്ള മുഹമ്മദ് റഉൗഫ് ദമ്മാം സഫ്വയിലെ ഒരു പെട്രോൾ പമ്പിലാണ് ജോലിചെയ്തിരുന്നത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയ റഊഫിനെ കോവിഡ് ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകീേട്ടാടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരണമടയുകയുമായിരുന്നു.
ഭാര്യ: ബൻസീറ ബീഗം. മക്കൾ: ആമിന (15), സഫിയ (12), ആയിഷ (8). ദമ്മാമിലെ സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) അംഗമാണ് മരിച്ച മുഹമ്മദ് റഊഫ്. അദ്ദേഹത്തിെൻറ നിര്യാണത്തിൽ സവ പ്രവർത്തകസമിതി അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

