രാത്രികാല കർഫ്യൂ പൂർണം ജനം അനുസരിച്ചു: തെരുവുകൾ വിജനമായി
text_fieldsജിദ്ദ: കോവിഡ്-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ രാത്രികാല കർഫ്യുവിൽ സൗദി അറ േബ്യയിലെ മുഴുവൻ തെരുവുകളും റോഡുകളും പൂർണമായും വിജനമായി. രാജ്യത്ത് കോവിഡ്-19 ബാ ധിതരുടെ എണ്ണം കൂടിവന്നതോടെയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴു മുതൽ രാവിലെ ആറു വരെ 21 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്. തീരുമാനം നടപ്പാക്കിയ ആദ്യ ദിവസമായ തിങ്കളാഴ്ച രാജ്യം മുഴുവനും പൂർണാർഥത്തിൽ നിശ്ചലമായി. അടിയന്തരാവശ്യ സ്ഥാപനങ്ങളും സേവന വകുപ്പുകളും മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. ഒരോ മേഖലകളിലെയും സ്വദേശികളും വിദേശികളും ആവശ്യമായ സാധനങ്ങൾ നേരേത്ത വാങ്ങിയും പുറത്തെ ജോലികൾ നേരത്തേ പൂർത്തിയാക്കിയും കർഫ്യൂ തീരുമാനം അനുസരിച്ചു. ആരോഗ്യ വകുപ്പ് പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളും നിർദേശങ്ങളും പൊതുജനം പൂർണമായും ഉൾക്കൊള്ളുകയും പാലിക്കേണ്ടത് മുഴുവനാളുകളുടെയും ബാധ്യതയാണെന്ന് മനസ്സിലാക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യ ദിവസ കർഫ്യൂ അനുഭവങ്ങൾ.
ഏഴാകും മുേമ്പ റോഡുകളെല്ലാം വിജനമായി. കടകളെല്ലാം അടച്ചിട്ടു. കർഫ്യൂ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നിയമലംഘനം നടത്തുന്നവരെ പിടികൂടാനും രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ സുരക്ഷാസേന ഉൾപ്പെടെ രംഗത്തുണ്ടായിരുന്നു. നിയമം കർശനമായി നടപ്പാക്കാൻ അതത് മേഖല പൊലീസ് മേധാവികൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഒരോ മേഖലയിലും സുരക്ഷ ഉദ്യോഗസ്ഥർ ഏഴുമണിയോടെ റോഡുകളിൽ നിരീക്ഷണം തുടങ്ങുകയും പ്രത്യേക ചെക്ക് പോയിൻറുകൾ ഏർപ്പെടുത്തുകയും ചെയ്തു. കർഫ്യൂ നിയമം ലംഘിച്ചവർക്കെതിരെ പലയിടങ്ങളിലും പിഴ ചുമത്തി. പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിലും പ്രധാന സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും റോഡുകളിലും സുരക്ഷാ കവച വാഹനങ്ങളുമായി സുരക്ഷ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. ജിദ്ദയിലും ഏഴ് മണിയോടെ റോഡുകൾ ഏതാണ്ട് വിജനമായിരുന്നു.
പരിശോധനക്കും നിയമലംഘകരെ പിടികൂടാനും പട്ടണത്തിെൻറ എല്ലാ ഭാഗങ്ങളിലും പൊലീസ് രംഗത്തുണ്ടായിരുന്നു. സുരക്ഷ വിഭാഗത്തിന് കീഴിലെ നാഷനൽ ഗാർഡ്, പൊലീസ്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, മുജാഹിദീൻ, റോഡ് സുരക്ഷ, ട്രാഫിക്, പട്രോളിങ്, ടാസ്ക് ഫോഴ്സ് തുടങ്ങി എട്ട് വകുപ്പുകൾ ഇതിനായി രംഗത്തുണ്ടായിരുന്നു. കർഫ്യു സംബന്ധിച്ച ആദ്യ ദിവസ റിപ്പോർട്ട് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിന് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ് കൈമാറി. തീരുമാനം അനുസരിച്ച മേഖലയിലെ താമസക്കാർക്കും ഫീൽഡിൽ പ്രവർത്തിച്ച സുരക്ഷ ഉദ്യോഗസ്ഥർക്കും ഗവർണർ നന്ദി അറിയിച്ചു. രാജ്യത്തെ മറ്റ് മേഖലകളും പൂർണാർഥത്തിൽ നിശ്ചലമായിരുന്നു.
അതത് മേഖല ഗവർണർമാർ പൊലീസ് മേധാവികളുമായി കർഫ്യൂ ഒരുക്കങ്ങളും സ്ഥിതിഗതികളും സംബന്ധിച്ച് വിലയിരുത്തി. കേവിഡ്-19 പടരുന്നത് തടയാൻ ഏർപ്പെടുത്തിയ കർഫ്യൂവിനു ലഭിച്ച സ്വദേശികളുടെയും വിദേശികളുടെയും നല്ല പ്രതികരണത്തെ പൊതുസുരക്ഷ മേധാവി ലെഫ്. ജനറൽ ഖാലിദ് ബിൻ ഖരാർ അൽഹർബി പ്രശംസിച്ചു. ഉദ്ദേശിച്ച ഫലം കിട്ടാൻ ഇനിയുള്ള ദിവസങ്ങളിലും എല്ലാവരും സഹകരിക്കണമെന്നും നിയലംഘനങ്ങൾ പൊതുവേ കുറവാണെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
