Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡാ​ന​ന്ത​ര...

കോ​വി​ഡാ​ന​ന്ത​ര സാ​മൂ​ഹി​ക ജീ​വി​തം: ച​ർ​ച്ച

text_fields
bookmark_border
കോ​വി​ഡാ​ന​ന്ത​ര സാ​മൂ​ഹി​ക ജീ​വി​തം: ച​ർ​ച്ച
cancel
camera_alt????????????????? ?????????? ????????? ????????????? ??. ???????????? ?????????? ??????????????????

റി​യാ​ദ്: ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ‘റ​മ​ദാ​ൻ 2020’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ‘കോ​വി​ഡാ​ന​ന്ത​ര സാ​മൂ​ഹി​ക ജീ​വി​തം’ വി​ഷ​യ​ത്തി​ൽ  എ​ഴു​ത്തു​കാ​ര​നും ഫാ​മി​ലി കൗ​ൺ​സ​ല​റു​മാ​യ ഡോ. ​ഇ​സ്മാ​ഇൗ​ൽ മ​രി​തേ​രി​യു​ടെ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​മാ​രി​ക​ളു​ടെ പ​ര്യ​വ​സാ​നം പൊ​ടു​ന്ന​നെ അ​ങ്ങ്  സം​ഭ​വി​ക്കു​ക​യി​ല്ലെ​ന്നും ലോ​ക്ഡൗ​ൺ കാ​ല​ത്തെ പി​രി​മു​റു​ക്കം കു​റ​ക്കാ​ൻ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​പ​തി​പ്പി​ക്ക​ണ​മെ​ന്നും സ​മ​യ​ത്തെ എ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യി  ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ ജ​ന​ജീ​വി​തം പ​തി​യെ പൂ​ർ​വ​സ്ഥി​തി കൈ​വ​രി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം  അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് ഉ​മ​ർ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ജു​ക്കേ​ഷ​ൻ വി​ങ് ഹെ​ഡ് പി.​പി. ഷ​ഫീ​ഖ് മു​ഖ്യ പ്ര​ഭാ​ഷ​ക​നെ  പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ന​ജാ​ഫ് മു​ഹ​മ്മ​ദ് മോ​ഡ​റേ​റ്റ​റാ​യി. അ​സോ​സി​യേ​ഷ​​െൻറ പാ​ർ​പ്പി​ട പ​ദ്ധ​തി​യെ കു​റി​ച്ച് പി.​സി. ഹാ​രി​സ് വി​ശ​ദീ​ക​രി​ച്ചു. 
ഓ​ൺ​ലൈ​ൻ  വ​ഴി ന​ട​ത്തി​യ റ​മ​ദാ​ൻ വൈ​റ​ൽ സ്​​റ്റാ​ർ വി​ജ​യി​ക​ളെ ഒ.​വി. ഹ​ബീ​ബ് പ്ര​ഖ്യാ​പി​ച്ചു. ഇ​ർ​ഷാ​ദ് പ​ള്ളി​യ​ത്ത്, ആ​ലി​യ ആ​ഷി​ഖ്, ടി.​എം. സാ​ദാ​ത്തു, സ​റൂ​ക് ക​രി​യാ​ട​ൻ, നി​സ്‌​വ  ഖ​ദീ​ജ, അം​റീ​ൻ ഫി​റോ​സ് എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ സാ​ദ​ത്ത് കാ​ത്താ​ണ്ടി പ്ര​ഖ്യാ​പി​ച്ചു. റീ​ടാ​ജ്‌ ഷെ​ർ​ഫി​ൻ, എ.​ജി. ഷ​റ​ഫി​ൻ, കെ.​വി. ഷ​ഫീ​ക്  എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ ഹാ​ഫി​ദ സെ​ന്ന ഫാ​ത്തി​മ​യെ പ​രി​പാ​ടി​യി​ൽ അ​ഭി​ന​ന്ദി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.  സ​മീ​ർ സ്വാ​ഗ​ത​വും ഖാ​ലി​ദ് ചെ​റി​യ​ത്ത്​ ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഫി​ദ സെ​ന്ന ഫാ​ത്തി​മ ഖി​റാ​അ​ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsIsmailcovid
News Summary - covid-ismail-saudi-gulf news
Next Story