Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മരണസംഖ്യ 109...

സൗദിയിൽ മരണസംഖ്യ 109 ആയി; ​രോഗികൾ 11,631

text_fields
bookmark_border
സൗദിയിൽ മരണസംഖ്യ 109 ആയി; ​രോഗികൾ 11,631
cancel

റിയാദ്​: ആരോഗ്യവകുപ്പ്​ ഫീൽഡ്​ സർവേ ശക്തമാക്കിയതോടെ സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരു​ന്ന ു. പുതുതായി 1147 പേരിലാണ്​ രോഗം സ്ഥിരീകരിച്ചത്​. രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധിതരുടെ എണ്ണം 11631 ആയി. ചൊവ്വാഴ്​ച ആറ ുപേർ കൂടി മരിച്ചതോടെ​ ആകെ മരണസംഖ്യ 109 ആയി.

പുതുതായി 150 പേർക്ക്​ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1640 ആയി. 9882 പേർ​ ചികിത്സയിൽ തുടരുന്നു​. ഇതിൽ 81 പേരാണ്​ ഗുരുതരാവസ്ഥയിൽ​. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ആരോഗ്യ വകു പ്പ് ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക്​ നേരിട്ട്​ ചെന്ന്​ നടത്തിയ പരിശോധനയിലൂടെയാണ്​ രോഗബാധിതരായിട്ടും പുറത്തുപറയാതിരുന്ന നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞത്​.

അഞ്ച്​ ദിവസം മുമ്പ്​ ആരംഭിച്ച ഫീൽഡ്​ സർവേയിലൂടെ അഞ്ച്​ ലക്ഷം പേരെ പ്രഥമിക പരിശോധനയ്​ക്ക്​ വിധേയമാക്കാൻ കഴിഞ്ഞു. രണ്ട്​ ലക്ഷത്തിലേറെ പി.സി.ആർ പരിശോധന (ലാബ്​ ടെസ്​റ്റ്​) നടത്തി. വരും ദിവസങ്ങളിലും ഫീൽഡ്​ സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ്​ രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി പതിവ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​

െചാവ്വാഴ്​ച മരിച്ച ആറുപേരിൽ അഞ്ചും സ്വദേശി പൗരന്മാരാണ്​. ഒരു വിദേശിയും. മക്കയിൽ മൂന്നും റിയാദിൽ രണ്ടും ജിദ്ദയിൽ ഒരാളും മരിച്ചു. മരിച്ചവർ 49നും 87നും ഇടയിൽ പ്രായമുള്ളവരാണ്​. ചൊവ്വാഴ്​ച കണ്ടെത്തിയ 1147 രോഗികളിൽ 868 പേരെ ആരോഗ്യവകുപ്പി​​െൻറ ഫീൽഡ് സർവേയിലൂടെ കണ്ടെത്തിയതാണ്​.​

പുതിയ രോഗികൾ:
മക്ക (305), മദീന (299), ജിദ്ദ (171), റിയാദ്​ (148), ഹുഫൂഫ്​ (138), ത്വാഇഫ്​ (27), ജുബൈൽ (12), തബൂക്ക്​ (10), ഖുലൈസ്​ (എട്ട്​), ബുറൈദ (ആറ്​), ദമ്മാം (അഞ്ച്​), മഖ്​വ (മൂന്ന്​), ഉനൈസ (രണ്ട്​), അൽഹദ (രണ്ട്​), അറാർ (രണ്ട്​), ദഹ്​റാൻ (രണ്ട്​), മഹായിൽ (ഒന്ന്​), അൽ-ജൗഫ്​ (ഒന്ന്​), ഖുൻഫുദ (ഒന്ന്​), അൽഖുറയാത്ത്​ (ഒന്ന്​), സബ്​ത്​ അൽഅലായ (ഒന്ന്​), അൽഖറിയ (ഒന്ന്​), അൽബാഹ (ഒന്ന്​)

മരണസംഖ്യ:
മക്ക (40), മദീന (32), ജിദ്ദ (19), റിയാദ്​ (ആറ്​), ഹുഫൂഫ്​ (മൂന്ന്​), ജീസാൻ (ഒന്ന്​), ഖത്വീഫ് (ഒന്ന്​)​, ദമ്മാം (ഒന്ന്​), അൽഖോബാർ (ഒന്ന്​), ഖമീസ്​ മുശൈത്ത് (ഒന്ന്​)​, ബുറൈദ (ഒന്ന്​), ജുബൈൽ (ഒന്ന്​), അൽബദാഇ (ഒന്ന്​), തബൂക്ക്​ (ഒന്ന്​).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid gulf updates saudi
Next Story