കോവിഡ് ആഗോളീകരിക്കപ്പെട്ട രോഗാണു –ഷാജഹാൻ മാടമ്പാട്ട്
text_fieldsറിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച വെബിനാറിൽ ഷാജഹാൻ മാടമ്പാട്ട് സംസാരിക്കുന്നു
റിയാദ്: ചരിത്രത്തില്‍ എല്ലാ അർഥത്തിലും ആഗോളീകരിക്കപ്പെട്ട രോഗാണു എന്ന നിലയിലാണ് കോവിഡിനെ കാണാന്‍ കഴിയുന്നതെന്ന് മാധ്യമപ്രവര്ത്തകന് ഷാജഹാന് മാടമ്പാട്ട്.ലോകജനതയെ മുഴുവന്‍ ഇതുപോലെ ബാധിച്ച മറ്റൊരു പ്രതിസന്ധി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച 'കോവിഡ്: പ്രവാസത്തിെൻറ പ്രതിസന്ധിയും പ്രതീക്ഷയും' വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളീകരണത്തെ തുടര്‍ന്ന് ലോകത്ത് തീവ്രവലതുപക്ഷ ചിന്താഗതി ശക്തിപ്രാപിക്കുകയാണ്. ലോകക്രമത്തെ നിയന്ത്രിക്കുന്ന പല പ്രധാന രാജ്യങ്ങളും തീവ്ര വലതു നിലപാടുകളാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ വംശീയ സംഘര്‍ഷങ്ങളും വര്‍ഗീയ ധ്രുവീകരണങ്ങളും വര്‍ധിക്കുന്നു. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് ആഗോളീകൃത രോഗാണു പ്രത്യക്ഷപ്പെട്ടത്. യാഥാർഥ്യം തിരിച്ചറിയാന്‍ കോവിഡ് കാലം പ്രവാസികളെ പഠിപ്പിച്ചെന്ന് മീഡിയവൺ മിഡിലീസ്റ്റ് ചീഫ് എം.സി.എ. നാസര്‍ പറഞ്ഞു. ഇന്നലെവരെയുള്ള പ്രവാസം ഇനി ഉണ്ടാവില്ല. ഈ തിരിച്ചറിവ് പ്രവാസികള്‍ക്ക് ഉണ്ടാവണം.
പ്രതിസന്ധികൾ പ്രവാസികൾ മറികടന്നിട്ടുണ്ടെന്നും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കുമെന്നും നിലവിലുള്ള സൗദിയിലെ സവിശേഷ സാഹചര്യങ്ങൾ അതിലേക്കാണ് സൂചന നൽകുന്നതെന്നും മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം മുസാഫിർ പറഞ്ഞു.മാറുന്ന തൊഴില്‍ സാഹചര്യത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യം കൈവരിച്ചാല്‍ മാത്രമേ തൊഴില്‍ വിപണിയില്‍ നിലനില്ക്കാന് കഴിയുകയുള്ളൂവെന്ന് ദേശാഭിമാനി ജി.സി.സി ലേഖകൻ അനസ് യാസീന്‍ പറഞ്ഞു.
വി.ജെ. നസറുദ്ദീൻ മോഡറേറ്ററായിരുന്നു. റിംഫ് ഈവൻറ് കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സുലൈമാൻ ഊരകം, ജനറൽ സെക്രട്ടറി നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു. ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ് വേങ്ങാട്ട്, ഡോ. മുബാറക് സാനി, അഷ്റഫ് വടക്കേവിള, മൈമൂന അബ്ബാസ്, ഡോ. ജയചന്ദ്രൻ, നാസർ കാരന്തൂർ, കനകലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

