സൗദിയിൽ ഇന്ന് 349 പേർക്ക് കോവിഡ് മുക്തി
text_fieldsറിയാദ്: സൗദിയിൽ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. നിലവിലെ രോഗബാധിതരിൽ 349 പേർ കൂടി സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 431 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 759,226 ഉം രോഗമുക്തരുടെ എണ്ണം 743,921 ഉം ആയി. രാജ്യത്തെ ആകെ മരണം 9,116 ആയി തുടരുന്നു. നിലവിൽ 6,189 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 61 പേർ ഗുരുതരാവസ്ഥയിലാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 125, റിയാദ് 92, മക്ക 63, മദീന 52, ദമ്മാം 26, അബഹ 15, ഹുഫൂഫ് 6, ജീസാൻ 4, ഖമീസ് മുശൈത്ത് 3, ഖോബാർ 3, യാംബു 3, ജുബൈൽ 3, ദഹ്റാൻ 3, അൽഖർജ് 3, ദവാദ്മി 2, സറാത് ഉബൈദ 2, ഹഫർ അൽബാത്വിൻ 2.

