Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന്​ 99​ പേർക്ക്​ കോവിഡ്; 151 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
മരണം: 1, ചികിത്സയിലുള്ളവർ: 3,295, ഗുരുതരാവസ്ഥയിലുള്ളവർ: 45
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 99 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 151 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 753,921 ഉം രോഗമുക്തരുടെ എണ്ണം 741,540 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,086 ആയി.

നിലവിൽ 3,295 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.35 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 27, റിയാദ്​ 18, മദീന 12, മക്ക 12, ത്വാഇഫ് 7, അബഹ 6, ദമ്മാം 4, ജീസാൻ 3, അൽബാഹ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid for 99 in Saudi today; 151 people were cured
Next Story