Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് വ്യാപനം;...

കോവിഡ് വ്യാപനം; സൗദിയിൽ പള്ളികളിൽ നിയന്ത്രണം ഏർപ്പെടുത്തി

text_fields
bookmark_border
covid expansion; In Saudi Arabia, control was imposed on mosques
cancel

ജിദ്ദ: കോവിഡ്​ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത്​ സൗദിയിൽ പള്ളികൾ തുറക്കുന്നതിനും അടക്കുന്നതിനും സമയം നിർണയിച്ചു. മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുൽലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖാണ്​ ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്​.

പള്ളികൾ ബാങ്ക്​ കൊടുക്കുന്ന സമയത്ത്​ മാത്രമേ തുറക്കാവൂവെന്നും സുബ്​ഹി ഒഴികെ മറ്റെല്ലാ നമസ്​കാര വേളകളിലും ബാങ്കിന് ശേഷം 10​ മിനുറ്റിൽ നമസ്കാരം പൂർത്തിയാക്കി പള്ളി അടക്കണമെന്നുമാണ്​ പുതിയ നിർദേശം. സുബ്​ഹിക്ക്​ 20 മിനുറ്റാണ്​ നിശ്ചയിരിക്കുന്നത്​. ജുമുഅക്ക്​ ബാങ്കിന് 30 മിനുറ്റ്​ മുമ്പ്​ തുറക്കുകയും ജുമുഅ നമസ്​കാരം കഴിഞ്ഞാൽ 15 മിനുറ്റിനു ശേഷം അടക്കുകയും വേണം.

ജുമുഅ പ്രസംഗം 15 മിനുറ്റിൽ കൂടരുത്​. ഇക്കാര്യം​ ഖത്തീബുമാർ ശ്രദ്ധിക്കണമെന്നും​ നിർദേശിച്ചിട്ടുണ്ട്​. നമസ്​കാരത്തിനെത്തുന്നവർ കൂടെ നമസ്​കാര വിരിപ്പ്​ കൊണ്ടുവരണം. കൃത്യമായി മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.

മുഴുവനാളു​കളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിതെന്നും നിർദേശത്തിലുണ്ട്​. മറ്റു വൈജ്ഞാനിക, പഠന, പ്രബോധന ക്ളാസുകളും പ്രസംഗങ്ങളുമൊന്നും പള്ളികളിൽ പാടില്ല. ഇവയെല്ലാം ഓൺലൈൻ സംവിധാനത്തിലാക്കി മാറ്റണം. കോവിഡ്​ സംബന്ധിച്ച് ആളുകളെ ശക്തമായി ബോധവത്​കരിക്കണം​. പള്ളിക്കകവും വുദുവെടുക്കുന്ന സ്​ഥലവും ശൗചാലയങ്ങളും അണുമുക്തമാക്കൽ കൂടുതൽ കാര്യക്ഷമമാക്കണം. വായുസഞ്ചാരം ഉണ്ടെന്ന്​ ഉറപ്പുവരുത്തണമെന്നും ഉണർത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquescovidSaudi Arabiacontrol
News Summary - covid expansion; In Saudi Arabia, control was imposed on mosques
Next Story