Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്രക്കാരിൽ...

യാ​ത്രക്കാരിൽ ഒരാൾക്ക്​ കോവിഡെന്ന്​ സംശയം; സൗദിയിലെ ആദ്യ ക്രൂയിസ്​ കപ്പൽ യാത്ര നേരത്തെ അവസാനിപ്പിച്ചു

text_fields
bookmark_border
യാ​ത്രക്കാരിൽ ഒരാൾക്ക്​ കോവിഡെന്ന്​ സംശയം; സൗദിയിലെ ആദ്യ ക്രൂയിസ്​ കപ്പൽ യാത്ര നേരത്തെ അവസാനിപ്പിച്ചു
cancel

ജിദ്ദ: ​യാത്രക്കാരിൽ ഒരാൾക്ക്​ കോവിഡ്​ ബാധയുണ്ടെന്ന​ സംശയത്തെ തുടർന്ന്​ 'സിൽവൽ സ്​പിരിറ്റ്​' ക്രൂയിസ്​ കപ്പൽ വിനോദയാത്ര ഷെഡ്യൂൾ ചെയ്​തതിലും നേരത്തെ ​യാത്ര അവസാനിപ്പിച്ചു. വ്യാഴാഴ്ച​ വൈകീട്ടാണ്​​ ജിദ്ദ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി പോർട്ടിൽ നിന്ന്​ മൂന്ന്​ ദിവസത്തെ ചെങ്കടൽ യാത്രക്കായി കപ്പൽ പുറപ്പെട്ടത്​.

യാത്രയുടെ അവസാന നിമിഷത്തിലാണ് യാത്രക്കാരിൽ ഒരാൾക്ക്​ കോവിഡ്​ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്​. കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ്​ പരിശോധന നടത്തിയതെന്ന്​ റെഡ്സീ ക്രൂയിസ്​ കപ്പൽ കമ്പനി വ്യക്തമാക്കി. കോവിഡ്​ ബാധയുണ്ടെന്ന്​ സംശയിച്ച ആളെ ഉടനെ പ്രത്യേക സ്ഥലത്തേക്ക്​ മാറ്റി. യാത്രക്കാരോട്​ നിശ്ചിത സ്ഥലങ്ങളിൽ കഴിയാൻ ആവശ്യപ്പെടുകയുണ്ടായി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ്​ കപ്പൽ ഇക്കണോമിക്​ സിറ്റിയിലേക്ക്​ മടങ്ങിയത്​. പോർട്ടിൽ ആരോഗ്യ സുരക്ഷ നടപടികൾക്ക്​ ആരോഗ്യ മന്ത്രാലയത്തി​െൻറ സംഘത്തെ ഒരുക്കിയിരുന്നു. കോവിഡ്​ ബാധയുണ്ടെന്ന്​ സംശയിക്കുന്ന ആളെ ആശുപത്രിയിലേക്ക്​ മാറ്റി. ആളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്​.

യാത്രക്കാരുടെയും കപ്പൽ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയാണ്​ കമ്പനിക്ക്​ പ്രധാന്യമെന്നും എല്ലാ പ്ര​േട്ടാകോളുകളും ഇതിനായി പ്രയോഗിക്കുകയും മികച്ച രീതിയിൽ നടപ്പാക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covid​Covid 19cruise ship
Next Story