കോവിഡ് കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ഇനി പൊലീസ് നായ്ക്കളും
text_fieldsജുബൈൽ: പകർച്ചവ്യാധി പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി കോവിഡ് ബാധിതരെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിക്കുമെന്ന് സൗദി കസ്റ്റംസ്.
അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്ന സമയത്ത് എല്ലാ കസ്റ്റംസ് എൻട്രി പോയൻറുകളിലും കോവിഡ് -19 വൈറസ് സാന്നിധ്യം മനസ്സിലാക്കാൻ ഇൗ സംവിധാനം ഏർപ്പെടുത്തുമെന്ന് സൗദി കസ്റ്റംസിലെ നാഷനൽ സെൻറർ ഫോർ ലിവിങ് മീൻസ് ഡയറക്ടർ അബ്ദുല്ല അൽസല്ലൂം പറഞ്ഞു.
കോവിഡ് ബാധിച്ചവരെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമായി നിരവധി നായ്ക്കളെ പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങൾ ദേശീയ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിെൻറ സഹകരണത്തോടെ നടത്തുകയാണ്. പരിശീലനം ലഭിച്ച നായ്ക്കൾക്ക് 80 ശതമാനം വരെ രോഗബാധിതരെ കണ്ടെത്താൻ കഴിയുന്നുണ്ട്.
പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ നാഷനൽ സെൻറർ ഫോർ ലിവിങ് വാഗ്ദാനം ചെയ്യുന്ന പരിപാടികളിലൊന്നാണിത്. നായ്ക്കളെ ഉപയോഗിച്ച് കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള സംവിധാനം വിശദീകരിച്ച് സൗദി കസ്റ്റംസ് ട്വിറ്റർ അക്കൗണ്ടിലും യൂട്യൂബിലും വിഡിയോ പോസ്റ്റ് ചെയ്തു.
ഈ ഇനത്തിൽപെട്ട നായ്ക്കളുടെ കഴിവ് വിഡിയോ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിൽ 40 അടിയിൽ താഴെയുള്ള മണം പോലും മനസ്സിലാക്കാനുള്ള കഴിവ് ഉൾപ്പെടെ 125 ദശലക്ഷത്തിലധികം ഗന്ധം ഇവക്ക് തിരിച്ചറിയാനാകും. 1987ലാണ് സൗദി കസ്റ്റംസിലെ നാഷനൽ സെൻറർ ഫോർ ലിവിങ് മീൻസ് ദേശീയ പരിശീലന കേന്ദ്രമായി സ്ഥാപിക്കപ്പെട്ടത്.
പ്രധാനമായും ഭീകരതയെ നേരിടുന്നതിനും മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ, കറൻസി, പുകയില എന്നിവയുൾപ്പെടെയുള്ള കള്ളക്കടത്ത് വസ്തുക്കൾ കണ്ടെത്തുന്നതിനുമാണ് ഇവയെ ഉപയോഗിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.