Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: വയനാട് സ്വദേശി സൗദിയില്‍ മരിച്ചു
text_fieldsbookmark_border
വാദി ദവാസിർ(സൗദി): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിലെ വാദി ദവാസിറിൽ നിര്യാതനായി. വാദി നുവൈമയില്‍ ദല്ലക്ക് സമീപം ബഖാലയില്‍ ജോലി ചെയ്യുകയായിരുന്ന വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ് മരിച്ചത്.
ആറു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. അബ്ദുല്ല - ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: റജുല. ഒരു മകളുണ്ട്. മൃതദേഹം വാദി ദവാസിറില്‍ ഖബറടക്കാന്‍ സഹോദരനായ നൗഷാദിനെ സഹായിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് കോഴിച്ചെന, സത്താര്‍ കായംകുളം എന്നിവർ രംഗത്തുണ്ട്.
Next Story
