Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി യാംബുവിൽ നിര്യാതനായി
text_fieldsbookmark_border
യാംബു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ നിര്യാതനായി. മയ്യനാട് കാക്കോട്ടുമല സ്വദേശി ജോഹോസ് വീട്ടിൽ ജോളി ഫ്രാൻസിസ് (53) ആണ് മരിച്ചത്.
ഈ മാസം എട്ടിന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം കാരണം താമസസ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. യാംബുവിൽ 20 വർഷമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: സിന്ധ്യ. മക്കൾ: ജാസ്മിൻ ജോളി, ജോൺ ആൻറണി ജോളി, ജെറിൻ ആൻറണി ജോളി.
യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം സൗദിയിൽ സംസ്കരിക്കും. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
Next Story
