കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

01:32 AM
01/06/2020

മക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മല്‍ അലിരായിന്‍  (50) ആണ് മരിച്ചത്. ഒരു മാസക്കാലമായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കയില്‍ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ  ജീവനക്കാരനായിരുന്നു. പിതാവ്: മൂസക്കുട്ടി, മാതാവ്: ആയിഷ, ഭാര്യ: നുസ്‌റത്ത്, മക്കൾ: അജ്മൽ ഫാഹിഖ്, അംജദ്, നബീല ഷെറിൻ, നിഹാന ഷെറിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സഹായവുമായി രംഗത്തുള്ള ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Loading...
COMMENTS