കോവിഡ്: സൗദിയിൽ വീണ്ടും മരണസംഖ്യയുയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. 24 മണിക്കൂറിനിടെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
47 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 46 പേർ കൂടി സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,449 ഉം രോഗമുക്തരുടെ എണ്ണം 5,36,493 ഉം ആയി. ആകെ മരണസംഖ്യ 8,736 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 147 ആയി കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 6, മക്ക 2, ത്വാഇഫ് 2, മറ്റ് 22 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 43,009,950 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

