കോവിഡ് ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
text_fieldsഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വലിയത്ത് സൈനുദ്ധീൻ (65) ആണ് മരിച്ചത്. അസുഖ ബാധിതനായി അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത് അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നതും ന്യൂമോണിയ ബാധയെയും തുടർന്ന് ഞായറാഴ്ച രാവിലെ ആറ് മണിക്കാണ് മരിച്ചത്. 33 വർഷമായി ഖമീസ് മുശൈത്തിലെ എം.അഹ്ലി ആശുപത്രിക്കു സമീപം മിനി മാർക്കറ്റ് ഷോപ്പ് നടത്തിവരികയായിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബം ഖമീസിലുണ്ട്. ഭാര്യ: സീനത്ത്. മക്കൾ: സബീന, സൽമ, സാമിയ (ജിദ്ദ). മരുമക്കൾ: സുനിൽ അഹ്മദ്, അബ്ദുൾഹക്കീം (നജ്റാൻ) ജാസിം (ജിദ്ദ). അൽഹയാത്ത് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ഖമീസ് മുശൈത്തിൽ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
