അൽഹസ : 33 വർഷത്തോളമായി അൽഹസയിൽ ജോലി ചെയ്തു വരികയായിരുന്ന ഗൂഡല്ലൂർ സ്വദേശി മരിച്ചു. ബാവ എന്നറിയപെടുന്ന മുഹമ്മദ് ആണ് അൽഹസ ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കോവിഡ് രോഗ ബാധിതനായി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായിരുന്ന മുഹമ്മദ് കഴിഞ്ഞ 20 വർഷത്തോളമായി തമിഴ്നാട്ടിലെ മേലെ ഗൂഡല്ലൂർ ഒ.വി.എച്ച് റോഡിലെ വല്ലപ്പുഴ വീട്ടിലാണ് താമസം. പിതാവ്: ഹംസ, മാതാവ്: ഫാത്തിമ. ഭാര്യ: നബീസ, മകൾ: ഫതിമത്ത് നദ. 10 സഹോദരങ്ങളുണ്ട്, ഇളയ സഹോദരൻ നിസാമുദ്ധീൻ അൽഹസയിൽ ജോലി ചെയ്യുന്നു. മരണാന്തര കർമങ്ങൾ അൽഹസ കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്‌റഫ് ഗസൽ, അലി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തുടരുന്നു.