Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു 

text_fields
bookmark_border
കോവിഡ്​: ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു 
cancel

ദമ്മാം: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. പത്തനാപുരം, സാലേപുരം, ചെങ്കിളത്ത്​ വീട്ടിൽ ബാബു കോശി (62) ആണ്​ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 35 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം ഖാലിദ്​ സഇൗദ്​ അൽഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കടുത്ത പനിയെത്തുടർന്ന്​ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥി​രീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗം മൂർഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: റോസമ്മ ബാബു. മക്കൾ: റോബിലി സി. ബാബു, റൂബി. മരുമകൻ:​ ബിപിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid death news
Next Story