Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
16 മാസത്തെ അവധി കഴിഞ്ഞു ഒരു മാസം മുമ്പ് ജിദ്ദയിൽ തിരിച്ചെത്തിയതായിരുന്നു.
കൊല്ലം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു
cancel

ജിദ്ദ: 16 മാസത്തെ അവധി കഴിഞ്ഞു ഒരു മാസം മുമ്പ് ജിദ്ദയിൽ തിരിച്ചെത്തിയ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. നെടുമ്പന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ധീൻ (52) ആണ് മരിച്ചത്. ദീർഘനാളത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം മൂന്നിനാണ് ഇദ്ദേഹം മാലദ്വീപ് വഴി ദമ്മാമിലെത്തിയത്.

ദമ്മാമിൽ നിന്നും റോഡ് മാർഗം ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും മെയ് ഒമ്പതിന് മഹ്ജർ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം രോഗം ഗുരുതരമാവുകയും തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു.

കഴിഞ്ഞ 27 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ അൽ ജൗഹറ ഡിസ്ട്രിക്ടിൽ അൽ മൊഹൈദിബ് വാട്ടർ ടാങ്ക് കമ്പനിയിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: സലാഹുദ്ധീൻ, മാതാവ്: ജമീല ബീവി, ഭാര്യ: അമീന, മക്കൾ: മുഹമ്മദ് ബിലാൽ (16), അസറുദ്ധീൻ (13). നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തോടൊപ്പം ഒരേ റൂമിൽ താമസിച്ചിരുന്ന സജീഷ്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുഹമ്മദ് ഷാഫി, മസ്ഊദ്, ഹബീബ് എന്നിവർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story