Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി ദമ്മാമിൽ മരിച്ചു
text_fieldsbookmark_border
ദമ്മാം: കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി ദമ്മാമിൽ മരിച്ചു. കലൂർ അശോക റോഡിൽ പുത്തൻപുരയിൽ അബ്‌ദുൽ റഷീദിന്റെയും ആയിശാ ബീവിയുടെ യും മകൻ സമീർ (40) ആണ് മരിച്ചത്. രണ്ടാഴ്‌ചയോളമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
അസുഖം മൂർച്ഛിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച്ച മുതൽ ദമ്മാം സെന്റർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച്ച മരിക്കുകയായിരുന്നു. 15 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. തനിമ സാംസ്‌കാരിക വേദിയുടെ ദമ്മാം ഘടകം പ്രവർത്തകനായിരുന്നു.
ഭാര്യ: ശിബ്‌ന, മക്കൾ: മർയം, റൈഹാൻ. സഹോദരങ്ങൾ: സമീന (യു.എസ്.എ), സഫീർ (യു.എ.ഇ). മയ്യിത്ത് ദമ്മാം സെന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, സലാം ജാജൂം എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story

