Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മലയാളി അൽഖർജിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മലയാളി അൽഖർജിൽ മരിച്ചു
cancel

റിയാദ്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി അൽഖർജിൽ മരിച്ചു. വയനാട്​ പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് കിങ്​ ഖാലിദ് ആശുപത്രിയിൽ മരിച്ചത്​. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. പിതാവ്: അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാർ: ആയിശ, കുഞ്ഞീരുമ്മ. മക്കൾ: റൈഹാനത്ത്, നജ്മത്ത്, ജാഫർ സാദിഖ്.

മരുമക്കൾ: ഷൈജൽ, അൻവർ, റസിയ. കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്​ രംഗത്തുണ്ട്.

Show Full Article
TAGS:covid gulf covid kerala al kharj gulf 
Next Story