
കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ സൗദിയിൽ മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ സൗദി അറേബ്യയിൽ മരിച്ചു. കാസർകോട് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല (55) റിയാദിന് സമീപം അല്‍ഖര്‍ജിലും കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) റിയാദിലുമാണ് മരിച്ചത്.
അബ്ബാസ് അബ്ദുല്ല അൽഖർജിലെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്.
പിതാവ്: അബ്ദുല്ല ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കൾ: ശബീബ, ഷഹല, ഷാബു. മൃതദേഹം ഖബറടക്കാനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയിലാണ് മരിച്ചത്.
ഭാര്യ: സാജിദ. മക്കള്‍: ഫാത്വിമ, സഫ്‌ന. കോവിഡ് ബാധിച്ച് 10 ദിവസമായി അല്‍ഹമ്മാദി ആശുപത്രിയില്‍ചികിത്സയിലായിരുന്നു. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ ഹബീബ് ഷാനവാസ്, ബന്ധുക്കളും നാട്ടുകാരുമായ നവാസ് ഖാന്‍, നാസറുദ്ദീന്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി, ഒ.ഐ.സി.സി പ്രവർത്തകൻ അലക്‌സ് കൊട്ടാരക്കര എന്നിവര്‍ രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.