Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ...

കോവിഡ്: സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,000 കടന്നു

text_fields
bookmark_border
കോവിഡ്: സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,000 കടന്നു
cancel

ജിദ്ദ: സൗദിയിൽ വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,050 ആയി. ഇവരിൽ 1,496 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇന്ന് 1,236 പുതിയ രോഗികളും 1,050 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,71,959 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,53,259 ഉം ആയി.

ഇന്ന് 15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,650 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.03 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 372, റിയാദ് 240, കിഴക്കൻ പ്രവിശ്യ 213, അസീർ 115, ജീസാൻ 89, മദീന 65, അൽ ഖസീം 48, നജ്റാൻ 24, അൽബാഹ 21, ഹാഇൽ 18, തബൂക്ക് 18, വടക്കൻ അതിർത്തി മേഖല 9, അൽ ജൗഫ് 4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
News Summary - covid daily updates of Saudi Arabia 18 june 2021
Next Story