Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകർഫ്യൂവിനെതിരെ...

കർഫ്യൂവിനെതിരെ പോസ്​റ്റിട്ടാൽ തടവും പിഴയും

text_fields
bookmark_border
കർഫ്യൂവിനെതിരെ പോസ്​റ്റിട്ടാൽ തടവും പിഴയും
cancel

ജിദ്ദ: കോവിഡ്​ വ്യാപനം തടയാൻ സൗദി അറേബ്യയിൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്​ റ്റിട്ടാൽ കടുത്ത ശിക്ഷ. കർഫ്യൂ ലംഘിക്കുന്നതി​ന്‍റേയോ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ, വീഡിയോ, ഒാഡിയോ ക്ലിപ്പുകൾ നിർമിക്കുകയും പോസ്​റ്റ്​ ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക്​ അഞ്ചു വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷ നൽകുമെന്ന്​ സൗദി പബ്ലിക്​ പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി​.

ഒൗദ്യോഗിക ട്വിറ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. പൊതുനിയമങ്ങൾ ലംഘിക്കലും അതിനു പ്രേരിപ്പിക്കലും പ്രചരിപ്പിക്കലും വലിയകുറ്റമാണ്​. കുറ്റക്കാർക്കെതിരെ​ വിവരസാ​േങ്കതികപരമായ കുറ്റകൃത്യം തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്ക്ൾ ആറ്​ പ്രകാരമാണ്​ അഞ്ച്​ വർഷം തടവും 30​ ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുന്ന വലിയ കുറ്റമാകുക. നിയലംഘകർക്കെതിരെ ഉടനടി ശിക്ഷാനടപടികളുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf news
News Summary - covid curfew saudi arabia-gulf news
Next Story