Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ് പ്ര​തി​സ​ന്ധി...

കോ​വി​ഡ് പ്ര​തി​സ​ന്ധി : ജോ​ർ​ഡ​ന് സ​ഹാ​യ​വു​മാ​യി സൗ​ദി

text_fields
bookmark_border
കോ​വി​ഡ് പ്ര​തി​സ​ന്ധി : ജോ​ർ​ഡ​ന് സ​ഹാ​യ​വു​മാ​യി സൗ​ദി
cancel

യാം​ബു: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​യും സാ​മ്പ​ത്തി​ക​മാ​ന്ദ്യ​വും നി​മി​ത്തം ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​യാ​സ​പ്പെ​ടു​ന്ന ജോ​ർ​ഡ​ന് സൗ​ദി അ​റേ​ബ്യ​യു​ടെ സ​ഹാ​യ ഹ​സ്തം. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളു​ടെ​യും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​ടെ​യും ക​ടു​ത്ത ക്ഷാ​മ​മാ​ണ് ജോ​ർ​ഡ​ൻ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.ചി​കി​ത്സാ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​വി​ട​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ് സൗ​ദി കി​ങ്​ സ​ൽ​മാ​ൻ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ്​​ റി​ലീ​ഫ് സെൻറ​റി​ന് (കെ.​എ​സ്. റി​ലീ​ഫ്) ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി. സ​ൽ​മാ​ൻ രാ​ജാ​വി​‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദ്രാ​വ​ക ഓ​ക്സി​ജ​ൻ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, റെ​ഗു​ലേ​റ്റ​റു​ക​ൾ, ഐ.​വി ഇ​ൻ​ഫ്യൂ​ഷ​ൻ പ​മ്പു​ക​ളും മ​റ്റ് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും ജോ​ർ​ഡ​നി​ൽ എ​ത്തി​ക്കാ​ൻ ഉ​ട​ൻ സം​വി​ധാ​നം കാ​ണു​മെ​ന്ന് കെ.​എ​സ്. റി​ലീ​ഫ് വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ തു​ട​ക്കം മു​ത​ൽ ജോ​ർ​ഡ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് സൗ​ദി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ച​രി​ത്ര​പ​ര​മാ​ണെ​ന്നും ജോ​ർ​ഡ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ത്തി​ൽ രാ​ജ്യം സാ​ധ്യ​മാ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ എ​പ്പോ​ഴും മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും കെ.​എ​സ് റി​ലീ​ഫ് സെൻറ​ർ വ​ക്താ​വ് പ​റ​ഞ്ഞു.Aതെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കൊ​ച്ചു അ​റ​ബ് രാ​ജ്യ​മാ​യ ജോ​ർ​ഡ​നി​ൽ 7.7 ദ​ശ​ല​ക്ഷം പൗ​ര​ന്മാ​രു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. കൂ​ടാ​തെ നാ​ലു ദ​ശ​ല​ക്ഷം ഫ​ല​സ്തീ​ൻ-​സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് കി​ട​പ്പാ​ട​വും ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ലും ഈ ​രാ​ജ്യം ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. സ്വ​ന്തം പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന അ​തേ ചി​കി​ത്സ​സൗ​ക​ര്യം ജോ​ർ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കു​ന്നു​വെ​ന്ന​ത് വേ​റി​ട്ട കാ​ഴ്ച​യാ​ണ്.

വ്യ​വ​സാ​യ​രം​ഗ​ത്ത് അ​ത്ഭു​താ​വ​ഹ​മാ​യ പു​രോ​ഗ​തി​യാ​ർ​ജി​ച്ചി​രു​ന്ന ജോ​ർ​ഡ​ൻ ഇ​ട​ക്കാ​ല​ത്ത് വ്യ​വ​സാ​യി​ക​മാ​ന്ദ്യ​ത്തി​നു വി​ധേ​യ​മാ​യി. പെ​ട്രോ​ളി​യം, സി​മ​ൻ​റ്​ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ൾ. എ​ണ്ണ സ​മ്പ​ത്തി​‍െൻറ കാ​ര്യ​ത്തി​ൽ ഇ​ത​ര രാ​ഷ്​​ട്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജോ​ർ​ഡ​ൻ പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ രാ​ജ്യം ഇ​പ്പോ​ൾ അ​ഭി​വൃ​ദ്ധി​പ്പെ​ട്ടു​വ​രു​ക​യാ​ണ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലാ​ണ് രാ​ജ്യം ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ദി​യെ​പ്പോ​ലെ ഖ​ത്ത​ർ തു​ട​ങ്ങി​യ അ​റ​ബ് രാ​ഷ്​​ട്ര​ങ്ങ​ളും വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് സൗ​ദി ന​ൽ​കു​ന്ന മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ൾ ഇ​തി​ന​കം അ​റ​ബ് ലോ​ക​ത്തി​‍െൻറ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story