സൗദിയിൽ 450 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ 450 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 450 പേർക്ക് വ്യാഴാഴ്ച രോഗമുക്തിയുണ്ടായി. രാജ്യത്തെ വിവിധയിടങ്ങളിൽ 18 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 349,386 പോസിറ്റീവ് കേസുകളിൽ 336,068 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5489 ആയി. 7829 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു.
ഇതിൽ 763 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 67. മക്ക 51, മദീന 50, ജിദ്ദ 28, ഖമീസ് മുശൈത് 25, യാംബു 23, ഹാഇൽ 18, ദമ്മാം 13, ഹുഫൂഫ് 11, അബ്ഖൈഖ് 10, ദഹ്റാൻ 10, ദഹ്റാൻ 9, അൽഅയ്സ് 8, ഖുറയാത് അൽഉൗല 8, ബുറൈദ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

