Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

text_fields
bookmark_border
കോവിഡ് 586, രോഗമുക്തി 491, മരണം 3, ചികിത്സയിലുള്ളവർ 5,996, ഗുരുതരാവസ്ഥയിലുള്ളവർ 151
covid 19
cancel

ജിദ്ദ: സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 586 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 491 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 801,935 ഉം രോഗമുക്തരുടെ എണ്ണം 786,711 ഉം ആയി. മൂന്ന് പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 9,228 ആയി. നിലവിൽ 5,996 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 151 പേർ ഗുരുതരാവസ്ഥയിലാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.11 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 162, ജിദ്ദ 98, ദമ്മാം 64, മക്ക 34, മദീന 27, ത്വാഇഫ് 21, അബ്ഹ 14, ജീസാൻ 8, ഹുഫൂഫ് 8, ബുറൈദ 7, ഖമീസ് മുശൈത്ത് 7, ദഹ്റാൻ 7, ഹാഇൽ 6, അൽബാഹ 6, ഉനൈസ 6, അൽറസ് 6, നജ്റാൻ 5, തബൂക്ക് 4, ഖോബാർ 4, ദമദ് 4, അൽഖർജ് 4, സാറാത് ഉബൈദ 3, ജുബൈൽ 3, മഹായിൽ 3, ബൽജുറൈഷി 3, അബൂ അരീഷ് 2, ഖത്വീഫ് 2, ഹഫർ 2, വാദി ദവാസിർ 2, ഖരീഹ് 2, ബല്ലസ്മർ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid cases are rising again in Saudi Arabia
Next Story